Sunday, April 20, 2025 9:34 pm

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന്​ അനുമതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്​: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന്​ അനുമതി. പാലക്കാട്​ പോക്​സോ കോടതിയാണ്​ അനുമതി നല്‍കിയത്​. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം​ അന്വേഷണ സംഘം നല്‍കിയ അപേക്ഷയിലാണ്​ അനുമതി. ഇതോടെ കേസില്‍ ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കും.

തുടരന്വേഷണത്തിനുള്ള അപേക്ഷ ഈ മാസം 20ന്​ ഫയല്‍ ചെയ്​തിരുന്നു. വെള്ളിയാഴ്​ചയിലെ വിശദമായ വാദം കേള്‍ക്കലിന്​ ശേഷം ശനിയാഴ്ച രാവിലെ തുടരന്വേഷണത്തിന്​ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, അന്വേഷണം പൂര്‍ത്തീകരിച്ച്‌​ തങ്ങളെ വെറുതെവിട്ടതാണെന്നായിരുന്നു പ്രതികളുടെ വാദം.

പാലക്കാട്​ ഫസ്​റ്റ്​ അഡീഷനല്‍ സെഷന്‍സ്​ കോടതി (പോക്​സോ) ആണ്​ തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെവിട്ട്​ വിധി പ്രസ്​താവിച്ചത്​. പ്രതികളെ വിട്ടയച്ച ഈ വിധി റദ്ദാക്കിയപ്പോള്‍ പുന​രന്വേഷണത്തിന്​ വിചാരണ കോടതിയെ സമീപിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...

ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ

0
പാലക്കാട്: ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ. നെല്ലായി സ്വദേശി...

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...