കാസര്‍ഗോഡ് : വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നീതി യാത്ര ആരംഭിക്കും. കാസര്‍ഗോഡ് മുതല്‍ പാറശാല വരെയാണ് യാത്ര. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. 2017 ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട വാളയാര്‍ സഹോദരിമാരുടെ കൊലപാതികകളെ നിയമത്തിന്റ മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് കുട്ടികളുടെ അമ്മ യാത്ര നടത്തുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച തുടരന്വേഷണത്തിന് പകരം പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് അമ്മ.
140 നിയോജക മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം നല്‍കുന്നുണ്ട്. നീതി നിഷേധം പൊതുജന മധ്യത്തില്‍ അവതരിപ്പിച്ച് ദുരനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലെങ്കില്‍ എന്തിനാണ് ഭരണം എന്തിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയ ചോദ്യങ്ങള്‍ നീതിയാത്രയില്‍ ഉന്നയിക്കും. ഉത്തരവാദികളായ ഉദ്യോഗസ്ഥരുള്‍പ്പടെയു ള്ളവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ തലമുണ്ഡനം നടത്തി ജനങ്ങളോട് നേരിട്ട് സംവദിക്കാനിറങ്ങുമെന്ന് അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.