Tuesday, May 13, 2025 6:29 pm

ഭക്ഷണം കഴിച്ചശേഷം നടക്കുന്നത് നല്ലതാണോ ?

For full experience, Download our mobile application:
Get it on Google Play

ഭക്ഷണം കഴിച്ച ശേഷം നടക്കുന്ന സ്വഭാവം പല മലയാളികൾക്കുമുള്ളതാണ്. ഭക്ഷണ ശേഷം പെട്ടെന്ന് കിടക്കരുതെന്ന് പലരും പറയാറുണ്ട്. എന്നാൽ നടക്കുന്നത് നല്ലതാണോ എന്ന സംശയം പലർക്കുമുണ്ട്. എത്ര ​ദൂരം നടക്കണം എന്നും പലരും ആശങ്കപ്പെടാറുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ അതിന് ശേഷമുള്ള പ്രവർത്തനങ്ങളും ഏറെ നല്ലതാണ്. ആയുർവേദം പറയുന്നത് അനുസരിച്ച് ഉച്ച ഭക്ഷണത്തിന് ശേഷം 100 സ്റ്റെപ്പ്സ് നടക്കുന്നത് ഏറെ നല്ലതാണ്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലാത്തവർ‌ ഭക്ഷണത്തിന് ശേഷം കുറച്ച് നടക്കുന്നത് ആരോ​ഗ്യത്തിന് പല തരത്തിലുള്ള ​ഗുണങ്ങൾ നൽകുന്നു.

ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ്സ് നടക്കുന്നത് മൊത്തത്തിലുള്ള ശരീരത്തിൻ്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലിക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ​ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു. സാധാരണഗതിയിൽ, ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവും ഇൻസുലിൻ അളവും ഉയരുകയും കുറച്ച് സമയത്തിന് ശേഷം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം രക്തത്തിലെ പ്ലാസ്മയിൽ കാണപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവ് പരിശോധിച്ചപ്പോൾ കൃത്യമായി നടത്തം പിന്തുടരുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതായി പഠനം കണ്ടെത്തി.

രക്തത്തിൽ കാണപ്പെടുന്ന കൊഴുപ്പിനെയാണ് ട്രൈഗ്ലിസറൈഡ് എന്ന് പറയുന്നത്. ഭക്ഷണ കഴിച്ച ശേഷം ശരീരം അതിൽ നിന്ന് ആവശ്യത്തിനുള്ള ഊർജ്ജം ഉത്പ്പാദിപ്പിക്കുന്നു. ഇതിന് ശേഷം ബാക്കി വരുന്ന ആവശ്യമില്ലാത്ത കലോറി ശരീരം ട്രൈഗ്ലിസറൈഡായി മാറ്റുന്നു. ശരീരത്തിന് ആവശ്യമായതിൽ കൂടുതൽ ഊർജ്ജം കഴിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഹൃദ്രോഗം, ശരിയല്ലാത്ത മെറ്റബോളിസം, അമിതവണ്ണം എന്നിവയിലേക്കെല്ലാം നയിക്കാൻ ഇതിന് സാധിക്കും. ഈ പ്രശ്നങ്ങൾ ഒഴിവാക്കാനും ഭക്ഷണ ശേഷം നടക്കുന്നത് ഏറെ ഗുണം ചെയ്യും. പലരും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രമേഹം. ഇത് നിയന്ത്രിക്കാൻ ഏറെ നല്ലതാണ് നടത്തം. ഭക്ഷണ ശേഷം നടക്കുന്നത് പല തരത്തിലുള്ള ​ഗുണങ്ങളാണ് നൽകുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ്സ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറെ നല്ലതാണ്. സ്‌പോർട്‌സ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഓരോ ഭക്ഷണത്തിനു ശേഷവും അൽപ നേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങളെ അകറ്റി നിർത്താൻ ഏതെങ്കിലും ഭക്ഷണത്തിന് ശേഷം അൽപ്പം നടക്കാൻ ശ്രമിക്കേണ്ടത് ഏറെ പ്രധാനമാണ്.

ഭക്ഷണ ശേഷം നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ദഹന പ്രശ്നങ്ങൾ ഉള്ളവർക്ക് ഇതൊരു നല്ല ശീലമായിരിക്കും. ​ദഹന സംബന്ധമായ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ഈ നടത്തം സഹായിക്കും. ഭക്ഷണം കഴിച്ച ശേഷം 100 ചുവടെങ്കിലും നടക്കാൻ ശ്രമിക്കുന്നത് ഏറെ നല്ലതാണ്. ഭക്ഷണം കഴിച്ചതിനു ശേഷം നടക്കുന്നത് ശരീരത്തിലെ നല്ല ദഹന ശീലങ്ങൾ വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. ഒരു വ്യക്തിയുടെ ശരീരം ഫിറ്റ്‌ ആയി നിലനിർത്തുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനുമുള്ള ഏറ്റവും പ്രയോജന പ്രദമായ മാർഗമായതിനാൽ വേഗത്തിൽ നടക്കാൻ ശ്രമിക്കുക. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് കലോറി എരിച്ച് കളയുന്നത്. ദിവസവും നല്ല രീതിയിലുള്ള വ്യായാമം ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഏറെ നല്ലതാണ്. ദിവസവും 30 മിനിറ്റെങ്കിലും നടക്കുന്നത് പല തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. വേഗത്തിൽ നടക്കുന്നത് പലപ്പോഴും കലോറി എരിച്ച് കളയാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഭക്ഷണം ശേഷം ഒരു അൽപ്പം നടക്കുന്നതും ഈ ഗുണങ്ങളെല്ലാം നൽകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡിഹണ്ട് ; സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 98 പേരെ പിടികൂടി

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 12) സംസ്ഥാനവ്യാപകമായി നടത്തിയ...

കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം

0
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരുടെ കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ ചന്നപട്ടണയിലുണ്ടായ...

കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി ; യാത്രക്കാരെ മാറ്റി

0
കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി....

കേന്ദ്ര സർക്കാർ – മൈ ഭാരത് സിവിൽ ഡിഫൻസ് വോളണ്ടിയർ രജിസ്ട്രേഷൻ ആരംഭിച്ചു

0
മൈ ഭാരത്,യുവജന കാര്യ കായിക മന്ത്രാലയം, ഗവൺമെൻറ് ഓഫ് ഇന്ത്യ ,...