ആലപ്പുഴ : ജില്ലാ ശിശുപരിചരണ കേന്ദ്രത്തിലെ നഴ്സിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ജീവനക്കാരും 17 കുട്ടികളും ക്വാറന്റീനിലായി. കലക്ടര്‍ ചെയര്‍മാനായ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍, ബീച്ചിലുള്ള സംരക്ഷണ കേന്ദ്രത്തിലുള്ളവരാണ് ക്വാറന്റീനില്‍.
പാചകത്തൊഴിലാളികള്‍ ഉള്‍പ്പെടെ 6 ജീവനക്കാരും ക്വാറന്റീനിലായതിനാല്‍ ശിശു പരിചരണ കേന്ദ്രം ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റി. 6 മാസം പ്രായമുള്ള കുഞ്ഞുള്ള നഴ്സിനെ കോവിഡ് ട്രീറ്റ്മെന്റ് കേന്ദ്രത്തിലേക്കു മാറ്റി. കുട്ടികളുടെ ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നു ഡിഎംഒ എല്‍.അനിതകുമാരി പറഞ്ഞു. ഒരാഴ്ചയ്ക്കു ശേഷമേ പരിശോധന നടത്തൂ.