പൊണ്ണത്തടി കാരണം ബുദ്ധിമുട്ടുന്ന നിരവധി ആളുകളുണ്ട് ഇന്ന്. പൊണ്ണത്തടി ഒരു രോഗമല്ല എങ്കിലും ഇത് പല രോഗങ്ങള്‍ക്കുമുള്ള മൂലകാരണമാണ് എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതുമൂലം ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ശരീരഭാരം കുറയ്ക്കാന്‍ കഠിനമായ വ്യായാമവും കര്‍ശനമായ ഭക്ഷണക്രമവും നിര്‍ബന്ധമാണ്. തേനിനൊപ്പം ചില കാര്യങ്ങള്‍ കൂടി ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നതിന് സഹായിക്കും.
മധുരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന കാര്യം നമുക്ക് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. എന്നാല്‍ പരിമിതമായ അളവില്‍ തേന്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിന്‍ ബി-6, വിറ്റാമിന്‍ സി, നിയാസിന്‍, അമിനോ ആസിഡുകള്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, റൈബോഫ്‌ലേവിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. തേനും ചെറുചൂടുള്ള വെള്ളവും യോജിപ്പിച്ച് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണ്. ഇതിനായി രാവിലെ ഉണര്‍ന്ന് ഗ്യാസ് സ്റ്റൗവില്‍ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചെടുത്ത ശേഷം അതില്‍ തേന്‍ ചേര്‍ത്ത് കുടിക്കുക. ഇത് കഴിക്കുന്നത് വയറിലെയും അരക്കെട്ടിലെയും കൊഴുപ്പ് വേഗത്തില്‍ അറിയുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. അതിലൂടെ നിങ്ങള്‍ അമിതഭക്ഷണം കഴിക്കുന്നത് ഒഴിവാകും.
തേനും നാരങ്ങാനീരും ചേര്‍ന്നുള്ള സംയോജനം ശരീരഭാരം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെന്ന് പണ്ടുമുതലേ പറയുന്ന ഒന്നാണ്. ഇത് നൂറ്റാണ്ടുകളായി പരീക്ഷിച്ചു പോരുന്ന ഒരു വീട്ടുവൈദ്യമാണ്. ഇതിനായി ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളം ചൂടാക്കിയശേഷം അതില്‍ തേനും നാരങ്ങാനീരും കലര്‍ത്തി കുടിക്കുക. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വിഷപദാര്‍ത്ഥം ശരീരത്തില്‍ നിന്ന് പുറത്തുവരാനും സഹായിക്കും. പാല്‍ ഒരു സമ്പൂര്‍ണ ഭക്ഷണ പദാര്‍ത്ഥമാണ്. അതില്‍ തേന്‍ ചേര്‍ത്താല്‍ പല ബുദ്ധിമുട്ടുകളും മാറികിട്ടും. ഇതിനായി നിങ്ങള്‍ ഒരു ഗ്ലാസ് ചെറുചൂടുള്ള പാലില്‍ ഒരു സ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുക. ഇതിലൂടെ മെറ്റബോളിസം ഉത്തേജിപ്പിക്കപ്പെടും അതുപോലെ വളരെനേരത്തേക്ക് വിശപ്പ് ഉണ്ടാകില്ല. ഇതിലൂടെ നമുക്ക് ശരീരഭാരം എളുപ്പം കുറയ്ക്കാം.