സിദ്ദിഖിനെ അംഗീകൃത യുനാനി ഡോക്ടർമാർ ചികിത്സിച്ചിട്ടില്ല – കെ.യു.എം.എ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംവിധായകന്‍ സിദ്ദിഖിനെ അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും ചികിത്സിച്ചിട്ടില്ലെന്നും മരണകാരണം ശാസ്ത്രീയമായി അറിയുന്നതിനുമുമ്പ് യുനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഗൂഢാലോചനയുടെ ഭാഗയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേരള യുനാനി മെഡിക്കല്‍ അസോസിയേഷന്‍ (കെ.യു.എം.എ).

നടന്‍ ജനാര്‍ദനന്‍ സ്വകാര്യ ചാനലിനോട് സംസാരിക്കവെയാണ് സിദ്ദിഖ് ചില മരുന്നുകള്‍ കഴിച്ചിരുന്നുവെന്ന് ആദ്യം പറഞ്ഞത്. ജനാര്‍ദനനുമായി ആശയവിനിമയം നടത്തിയപ്പോള്‍ അസുഖം മൂര്‍ച്ഛിക്കാന്‍ യുനാനി മരുന്ന് കാരണമായെന്ന തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണമെന്നും സംഘടന നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. യുനാനി ചികിത്സ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പരാമര്‍ശമാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു നടത്തിയത്. ഈ പ്രസ്താവന അദ്ദേഹം പിന്‍വലിക്കണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ആയുഷ് ചികിത്സ സംവിധാനത്തെ തകര്‍ക്കുന്നതിന്റെ ഭാഗമാണ് അതില്‍ അംഗമായ യുനാനി ചികിത്സ വിഭാഗത്തിനെതിരായ നീക്കം. വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഡോ. എ.കെ. സെയ്ദ് മുഹ്സിന്‍, വൈസ് പ്രസിഡന്റ് ഡോ. അബ്ദുല്‍ നാസര്‍, ജോയന്റ് സെക്രട്ടറി അദീബ് നബീല്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...