തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിട്ട നിയമം റദ്ദാക്കാനുള്ള ബില്‍ ഇന്ന് നിയമസഭയില്‍. കഴിഞ്ഞ ഒക്ടോബറില്‍ പാസാക്കിയ ബില്‍ റദ്ദാക്കാന്‍, റിപ്പീലിംഗ് ബില്‍ ഇന്ന് സഭയില്‍ അവതരിപ്പിച്ചു പാസാക്കും. സര്‍ക്കാര്‍ നീക്കത്തോട് പ്രതിപക്ഷവും സഹകരിക്കും.ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കല്‍ ബില്ലിന്റെ കരടിന് അംഗീകാരം നല്‍കിയിരുന്നു. പി.എസ്.സിയ്ക്ക് വിടാനുള്ള നിയമം നിലവില്‍ വന്നെങ്കിലും മുസ്ലിം സംഘടനകളുടെ എതിര്‍പ്പ് മൂലം നടപ്പാക്കിയിരുന്നില്ല. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതി ബില്ലും ഇന്ന് പാസ്സാക്കും. ബഫര്‍ സോണ്‍ വിഷയം പ്രതിപക്ഷം അടിയന്തര പ്രമേയമായി ഉന്നയിക്കാന്‍ സാധ്യത.
വഖഫ് ബോര്‍ഡ് ബില്‍ ഇന്ന് നിയമസഭയില്‍
RECENT NEWS
Advertisment