Thursday, July 10, 2025 8:32 pm

സ്റ്റാലിന്‍റെ ബീഹാർ സന്ദർശനത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ പോര്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: പ്രതിപക്ഷപാർട്ടി യോഗത്തിനായുള്ള സ്റ്റാലിന്‍റെ ബീഹാർ സന്ദർശനത്തെ ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ പോര്.ഡിഎംകെയുടെ ഉത്തരേന്ത്യൻവിരുദ്ധ പ്രസ്താവനകൾ ആയുധം ആക്കിയുള്ള വാക്പോര്, പ്രതിപക്ഷ നിരയിൽ ആശയക്കുഴപ്പം ലക്ഷ്യം ഇട്ടുള്ള ആസൂത്രിത നീക്കം കൂടിയാണ്. തിരിച്ചടിച്ചാൽ താങ്ങില്ലെന്ന താക്കീതിനു പിന്നാലെ ബിജെപിക്കെതിരായ പോര് മുറുക്കി ബിഹാറിൽ പ്രതിപക്ഷ കൂട്ടായ്മയുടെ മുൻനിരയിൽ നിൽക്കുമ്പോഴാണ് എം കെ സ്റ്റാലിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാനുള്ള നീക്കം. ഡിഎംകെ നേതാക്കളുടെ മുൻകാല ഉത്തരേന്ത്യൻ വിരുദ്ധ പ്രസ്താവനകൾക്ക് സ്റ്റാലിൻ മാപ്പ് പറയുമോ എന്ന ചോദ്യം ആദ്യം ഉയർത്തിയത് ബിജെപിയുടെ തമിഴ് നാട് അധ്യക്ഷൻ അണ്ണാമലൈ. ദേശീയ മാധ്യമങ്ങളും GoBackStalin എന്ന ഹാഷ് ടാഗ് ചർച്ചയാക്കി.

കരുണാനിധി സ്മാരകത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്ന് അവസാനനിമിഷം നിതിഷ് കുമാർ പിന്മാറിയതും സ്റ്റാലിൻ വിരുദ്ധർക്ക് ആഘോഷമായി. ഇതോടെയാണ് സ്റ്റാലിൻ സർക്കാരിന്റെ ക്ഷേമ പദ്ധതികൽ ഉയർത്തി #വെൽക്കംസ്റ്റാലിൻ, #BJp fears mk Stalin എന്ന ഹാഷ് ടാഗുകൾ പ്രചരിച്ചത്. 39 ലോക്സഭ സീറ്റുകൾ ഉള്ള തമിഴ് നാട്ടിൽ കഴിഞ്ഞ തവണ 38 ഉം ഡിഎംകെ സഖ്യം ആണ് നേടിയത്. 2024ഇൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതെയും ഡിഎംകെ വീണ്ടും തമിഴ് നാട് തൂത്തുവാരുകയും ചെയ്താൽ ദേശീയ തലത്തിൽ സ്റ്റാലിന്‍റെ മൂല്യം ഉയരും. മാർച്ചിൽ സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിനായി ചെന്നൈയിൽ പ്രതിപക്ഷ നേതാക്കൾ ഒന്നിച്ചതിന് പിറ്റേന്നും ഡിഎംകെയുടെ ഉത്തരേന്ത്യൻ വിരുദ്ധ പ്രസ്താവനകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഡിഎംകെ നയിച്ച 1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ മുതലിങ്ങോട്ടുള്ള ചരിത്രം ഓർമിപ്പിച്ച് വടക്കും തെക്കും എന്ന വിഭജനത്തിന് ശ്രമിക്കുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തം. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കണമെന്ന കർശന നിർദേശം, തമിഴ് നാട് പോലീസിനും ജില്ലാ ഭരണകൂടങ്ങൾക്കും സ്റ്റാലിൻ നൽകിയതും എതിരാളികൾക്ക് അടിക്കാൻ വടി കിട്ടരുതെന്ന നിർബന്ധത്തിൽത്തന്നെയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പ് കേസിൽ 286 പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് വേണ്ടി നടത്തിയ പ്രത്യേക...

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; 2 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

കോന്നി മെഡിക്കൽ കോളേജിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി ആരംഭിക്കണം : എസ്‌ഡിപിഐ

0
പത്തനംതിട്ട : സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കോന്നി മെഡിക്കൽ കോളേജിൽ...

കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത് കേരള ബാങ്ക്

0
പത്തനംതിട്ട: പത്തനംതിട്ട കൊറ്റനാട് ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ജപതി ചെയ്ത്...