സംസ്ഥാനത്തെ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് ; വോട്ടെണ്ണല്‍ രാവിലെ 10ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ TRENDല്‍ തത്സമയം ലഭ്യമാകും. 13,974 പുരുഷന്മാരും 16,501 സ്ത്രീകളും ഉള്‍പ്പെടെ ആകെ 30,475 വോട്ടര്‍മാരാണ് വോട്ട് ചെയ്തത്. പതിനഞ്ച് പഞ്ചായത്ത് വാര്‍ഡിലേക്കും രണ്ട് ബ്ലോക്ക് ഡിവിഷനിലേക്കുമാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍, നിലവിലെ കക്ഷി ക്രമത്തില്‍:
തെന്മല പഞ്ചായത്തിലെ -ഒറ്റക്കല്‍ വാര്‍ഡ് (യുഡിഎഫ്), ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ (എല്‍ഡിഎഫ്), ആലപ്പുഴ -തലവടി പഞ്ചായത്തിലെ -കോടമ്പനാടി (യുഡിഎഫ്), കോട്ടയം -വൈക്കം ബ്ലോക്ക്പഞ്ചായത്തിലെ മറവന്‍തുരുത്ത് (എല്‍ഡിഎഫ്), എറണാകുളം -ഏഴിക്കര പഞ്ചായത്തിലെ -വടക്കുംപുറം (എല്‍ഡിഎഫ് ), വടക്കേക്കര പഞ്ചായത്തിലെ മുറവന്‍ തുരുത്ത് (യുഡിഎഫ്), മൂക്കന്നൂര്‍ പഞ്ചായത്തിലെ കോക്കുന്ന് (സ്വതന്ത്രന്‍), പള്ളിപ്പുറത്തെ പഞ്ചായത്ത് വാര്‍ഡ് (എല്‍ഡിഎഫ്), തൃശൂര്‍ -മാടക്കത്തറ പഞ്ചായത്തിലെ താണിക്കുടം (എല്‍ഡിഎഫ്), പാലക്കാട് -പൂക്കോട്ട്കാവ് പഞ്ചായത്തിലെ താനിക്കുന്ന് (യുഡിഎഫ്), മലപ്പുറം -പെരിന്തല്‍മണ്ണ ബ്ലോക്ക്പഞ്ചായത്തിലെ ചെമ്മാണിയോട് (യുഡിഎഫ്), ചുങ്കത്തറ പഞ്ചായത്തിലെ കളക്കുന്ന് (യുഡിഎഫ്), തുവ്വൂര്‍ പഞ്ചായത്തിലെ അക്കരപ്പുറം (യുഡിഎഫ്), പുഴക്കാട്ടിരി പഞ്ചായത്തിലെ കട്ടിലശേരി (യുഡിഎഫ്), കോഴിക്കോട് -വേളം പഞ്ചായത്തിലെ പാലോടിക്കുന്ന് (യുഡിഎഫ്), കണ്ണൂര്‍ -മുണ്ടേരി പഞ്ചായത്തിലെ താറ്റിയോട് (എല്‍ഡിഎഫ്), ധര്‍മടം പഞ്ചായത്തിലെ പരീക്കടവ് (എല്‍ഡിഎഫ്).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ വകുപ്പ്...

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനില്‍ ദളിത് യുവാവ് ക്രൂര മര്‍ദ്ദനത്തിന് ഇരയായ...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കായി പ്രത്യേക ചികിത്സാ പ്രോട്ടോക്കോള്‍ ; നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ചികിത്സയ്ക്ക് സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം

0
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ...

നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ് ബ്യൂറോ അനുശോചനം രേഖപ്പെടുത്തിയതായി...

0
ഡൽഹി: നേപ്പാളിലെ പ്രളയത്തിൽ മരിച്ചവർക്ക് സി പി ഐ എം പൊളിറ്റ്...