സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുവിഭജനം പൂര്‍ത്തിയായി. വാര്‍ഡുകള്‍ വിഭജിച്ചതിന്റെ അന്തിമ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയത്. ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്.

കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം. 2021ല്‍ സെന്‍സസ് നടക്കാത്തതിനാല്‍ 2011ലെ ജനസംഖ്യാ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വാര്‍ഡുകള്‍ വിഭജിച്ച് അതിര്‍ത്തികളും മറ്റും പുനര്‍നിര്‍ണയിച്ചത്. പുതിയ വാര്‍ഡുകള്‍ വരുന്നതോടെ സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 17337 വാര്‍ഡുകളുണ്ടാകും. സംസ്ഥാനത്തെ 87 നഗരസഭകളുടെയും ആറ് കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് വിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം കൂടി ഉടനെ പുറപ്പെടുവിക്കുമെന്നാണ് വിവരം. വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിലാകും ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...