Wednesday, January 8, 2025 1:53 am

ആദ്യം ബ്രിട്ടീഷ് സേവ ; പിന്നെ വാരിയംകുന്നനെ താലിബാനാക്കി – അടുത്തത് എ.കെ.ജി ആകുമോയെന്ന് എം.വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യതാലിബാന്‍ തലവനായിരുന്നെന്ന എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സി.പി.ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആദ്യം അവര്‍ ബ്രിട്ടീഷ് സേവ നടത്തി. പിന്നീടവര്‍ ഗാന്ധിജിയെ കൊന്നു. കയ്യൂരിനെ തള്ളിപ്പറഞ്ഞു. ഇപ്പോഴവര്‍ വാരിയംകുന്നനെ താലിബാനാക്കി. അടുത്തത് എകെജി ആകുമോ എന്നായിരുന്നു എം.വി ജയരാജന്റെ പ്രതികരണം.

1921ലെ മലബാര്‍ കലാപം സ്വാതന്ത്ര്യസമരം അല്ലെങ്കില്‍ 2002 ലെ ഗുജറാത്ത് വംശഹത്യയാണോ സ്വാതന്ത്ര്യസമരമെന്നും എം.വി ജയരാജന്‍ ചോദിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യത്തെ താലിബാന്റെ തലവനായിരുന്നുവെന്നും സ്മാരകമുണ്ടാക്കുന്നതും സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോട് ചെയ്യുന്ന ക്രൂരതയാണെന്നുമായിരുന്നു ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റിന്റെ വിവാദ പ്രസ്താവന.

വാരിയംകുന്നന്റെ ആക്രമണത്തിന് ഇ.എം.എസിന്റെ കുടുംബവും ഇരകളായിരുന്നു. സ്മാരകം നിര്‍മ്മിക്കാന്‍ നടക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇ.എം.എസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്‍ണ ഗ്രന്ഥം വായിക്കണം. ഇ.എം.എസ് പറഞ്ഞത് മുസ്‌ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ്. ഇ.എം.എസിന്റെ കുടുംബത്തിന് ഏലംകുളത്തു നിന്നും പാലക്കാട്ടേക്ക് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ തുടങ്ങി 387 രക്തസാക്ഷികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് നീക്കാനുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശാസ്താ ഓഡിറ്റോറിയത്തിൽ ഭക്തിഗാനമേള

0
പത്തനംതിട്ട : സന്നിധാനം വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6...

മകരവിളക്ക് മഹോത്സവം : തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം

0
പത്തനംതിട്ട : ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട്...

കാനനപാതയിൽ കുടുങ്ങിയ അയ്യപ്പഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്

0
പത്തനംതിട്ട : ശബരിമല സ്ട്രച്ചർ സർവ്വീസിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള...

ശബരിമലയിൽ ബുധനാഴ്ച (08.01.2025) ചടങ്ങുകൾ

0
ശബരിമലയിൽ ബുധനാഴ്ച (08.01.2025) ചടങ്ങുകൾ .............. പുലർച്ചെ 3ന് നട തുറക്കൽ.. നിർമ്മാല്യം 3.05ന് അഭിഷേകം 3.30ന് ഗണപതി...