ചെന്നൈ : സംസ്ഥാനത്തെ കടുത്ത ചൂടിൽ കുട്ടികൾക്കു നിർജലീകരണമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ ഇടവേളകളിൽ കുടിക്കാൻ വെള്ളം നൽകണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രാത്രിയിൽ പോലും നിർജലീകരണത്തിനു സാധ്യതയുള്ളതിനാൽ കിടക്കുന്നതിനു മുൻപ് ആവശ്യത്തിനു വെള്ളം കുടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യം മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചു. മുതിർന്നവരെ അപേക്ഷിച്ച് വെള്ളം കുടിക്കുന്നതിൽ കുട്ടികൾ വലിയ ശ്രദ്ധവയ്ക്കാറില്ല. വെള്ളത്തിന്റെ കുറവ് തളർച്ച, തലവേദന, തലകറക്കം, പേശീ വേദന, മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി വിവിധ രോഗങ്ങൾക്കു കാരണമാകും.
രക്ത ചംക്രമണത്തെ ബാധിക്കുകയും വൃക്ക, കരൾ, ഹൃദയം, മസ്തിഷ്കം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 21 വരെ 2–3 ഡിഗ്രി സെൽഷ്യസ് താപനില കൂടുമെന്നു ചെന്നൈ മേഖലാ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്നു കടുത്ത ചൂടിന് സാധ്യതയുണ്ട്. ചെന്നൈയിൽ ആകാശം മേഘാവൃതമായിരിക്കും. ചിലയിടങ്ങളിൽ മിതമായ മഴ ലഭിക്കുമെങ്കിലും താപനില 37 ഡിഗ്രി വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 046