തൃശ്ശൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡ് ചെയർമാനും എം.ഡിക്കും വാറണ്ട്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : തൃശൂര്‍ ഏങ്ങണ്ടിയൂരിൽ പ്രവർത്തിച്ചു വരുന്ന മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ  ചെയർമാനും എം.ഡിക്കുമെതിരെ വാറണ്ട് പുറപ്പെടുവിച്ച് തൃശൂർ ഉപഭോക്തൃ കോടതി. കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടർന്ന് തൃശൂർ കുണ്ടലിയൂർ സ്വദേശിനി കാരോട്ട് വീട്ടിൽ സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിലാണ് വാറണ്ട് അയക്കുവാൻ ഉത്തരവിട്ടത്. നിക്ഷേപ സംഖ്യ കാലപരിധി കഴിഞ്ഞിട്ടും തിരിച്ചുനല്കാതിരുന്നതിനെത്തുടർന്ന് സജി ഉത്തമൻ ഫയൽ ചെയ്ത ഹർജിയിൽ 100000 രൂപയും 10.5% പലിശയും നഷ്ടപരിഹാരമായി 5000 രൂപയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചിരുന്നു. എന്നാൽ വിധി എതിർകക്ഷികൾ പാലിക്കുകയുണ്ടായില്ല.

തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷികളെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് സജി ഉത്തമൻ ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴശിക്ഷയും വിധിക്കുവാൻ ഉപഭോക്തൃ കോടതിക്ക് അധികാരമുണ്ട്. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ  ചെയർമാനെയും എം.ഡിയെയും അറസ്റ്റ് ചെയ്തു് ഹാജരാക്കുവാന്‍ ഉത്തരവിടുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...