ഇസ്ലാമാബാദ്: ഹൈക്കോടതിക്ക് പുറത്ത് നിന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും പോലീസ് വടികൊണ്ട് മര്‍ദിച്ചെന്നും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പിടിഐ ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍. സുപ്രീം കോടതിയിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. അഴിമതി കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിനെതിരായ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഇത്.
‘എന്നെ ഹൈക്കോടതിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി വടികൊണ്ട് മര്‍ദിച്ചു. കുറ്റവാളികളോട് പോലും ഇങ്ങനെ ചെയ്യുന്നില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല,’ ഇമ്രാന്‍ ഖാന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ആരെങ്കിലും തന്നെ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വാറണ്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇമ്രാന്‍ ഖാനെ അഴിമതി വിരുദ്ധ ഏജന്‍സി അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.