നാരായണപുരം ചന്തയിലെ ടേക്ക് എ ബ്രേക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാക്കണം ; ആരോഗ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നാരായണപുരം ചന്തയിലെ ടേക്ക് എ ബ്രേക്ക് പ്രവര്‍ത്തനക്ഷമമാക്കാനും പരിസരത്ത് വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനും പ്രദേശത്തെ ചവറുകൂനകള്‍ അടിയന്തരമായി നീക്കംചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കാനും കോന്നി പഞ്ചായത്ത് സെക്രട്ടറിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഉത്തരവ്. കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്തില്‍ കോന്നി മങ്ങാരം സ്വദേശി പി.എന്‍ ഹരികൃഷ്ണന്റെ പരാതി പരിഗണിക്കവേയാണ് ആരോഗ്യമന്ത്രിയുടെ നടപടി.

കോന്നി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള നാരായണപുരം ചന്തയില്‍ പ്രവര്‍ത്തിക്കുന്ന എംസിഎഫിന് സമീപം മാലിന്യകൂമ്പാരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ശുചിമുറികള്‍ പ്രവര്‍ത്തനരഹിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരികൃഷ്ണന്‍ അദാലത്തില്‍ പരാതി നല്‍കാനെത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അജൈവ മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഈ സ്ഥലത്തു ചവറുകൂന എന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ മാലിന്യക്കൂമ്പാരമാക്കിയതോടെയാണ് ദുര്‍ഗന്ധവും മാലിന്യവും കാരണം പ്രദേശവാസികള്‍ പൊറുതിമുട്ടിയത്.

സമീപമുള്ള ശുചിമുറികളും ഏറെ നാളുകളായി പ്രവര്‍ത്തനരഹിതമായി കിടക്കുകയാണെന്നും ചന്തയിലുള്ള കച്ചവടക്കാരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. തല്‍സ്ഥിതി മനസിലാക്കിയ ആരോഗ്യമന്ത്രി അടിയന്തിര നടപടിക്ക് ഉത്തരവിടുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ രണ്ട് ഉത്തരവുകളും നടപ്പിലാക്കി എഡിപി പരിശോധിച്ച് നടപ്പിലാക്കിയെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...