Sunday, April 20, 2025 7:06 pm

മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതായിരുന്നോ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനം ; മന്ത്രി വായിച്ചത് രഞ്‌ജിത്തിന്‍റെ പട്ടികയോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ജനങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഓരോ ചലച്ചിത്ര അവാര്‍ഡുകളിലും ഇടംപിടിച്ചിരിക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണോ എന്നതാണ് ഇതിന് പിന്നിലെ കാരണം. മാത്രമല്ല അവരുടെ അഭിനയജീവിതത്തിന് ജൂറി എത്ര മാര്‍ക്ക് നല്‍കി എന്നതും പ്രേക്ഷകരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ തുടങ്ങി ഓസ്‌കാര്‍ അവാര്‍ഡ് വരെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കുറച്ചു ദിവസത്തേയ്‌ക്കെങ്കിലും അതിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളും നടക്കാറുണ്ട്. പ്രേക്ഷകരുടെയും താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതോടു കൂടി വിവാദം എന്ന തലത്തിലേയ്‌ക്ക് നീങ്ങും. ഇത്തരത്തില്‍ പ്രഖ്യാപിച്ച് അടുത്ത ദിവസം മുതല്‍ തന്നെ വിവാദമായതായിരുന്നു ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം.

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അംഗീകരിക്കപ്പെട്ട നടീ നടന്മാരുടെ അഭിനയ മികവിലോ, തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ മികവിലോ ഇപ്പോഴും അഭിപ്രായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. മികച്ച നടനാവാനുള്ള പോരാട്ടത്തിൽ അവസാനം വരെ പോരാടി ഒടുക്കം പ്രത്യേക ജൂറി പരാമർശത്തിൽ തൃപ്തിയടയേണ്ടി വന്ന കുഞ്ചാക്കോ ബോബനും ക്രാഫ്റ്റിംഗിൽ അംഗീകരിക്കപ്പെടുമെന്ന് കരുതിയെങ്കിൽ കയ്യെത്തും ദൂരത്ത് മികച്ച സംവിധായകൻ പട്ടം നഷ്ടപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയും ഇതൊരു മത്സരമായി മാത്രം കണ്ടതുകൊണ്ട് തന്നെ അവിടെയും രംഗം ശാന്തമായിരുന്നു. എന്നാല്‍ പല്ലോട്ടി 90സ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരമായ തന്‍മയ സോളിനല്ല മാളികപുറത്തിലെ ദേവനന്ദയ്‌ക്കാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിക്കേണ്ടിയിരുന്നതെന്ന മുറവിളി കൂട്ടിയവരും സാമൂഹിക മാറ്റമോ, രാഷ്‌ട്രീയമോ ഒന്നും പറയാതെ പോയ മാളികപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി ഉണ്ണി മുകുന്ദനെ പരിഗണിച്ചില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവരും നിരവധി ഉണ്ടായിരുന്നു. ഇതിന് പുറമെ ട്രാന്‍സ്ജെന്‍ണ്ടര്‍ വിഭാഗത്തിനുള്ള അവാര്‍ഡും അട്ടിമറിക്കപ്പെട്ടു എന്ന പരാതികളും ഉയരുന്നുണ്ട്.

എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തെ കുറിച്ചും ജൂറിയുടെ സമീപനത്തെ കുറിച്ചും സംവിധായകൻ വിനയൻ രംഗത്തെത്തിയത് ഇത്തരത്തിൽ ഒന്നായി തള്ളി കളയാനാവില്ല. പത്തൊൻപതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തിന് വല്ലാതെ പ്രാധാന്യം നൽകരുത് എന്ന് ചലച്ചിത്ര അക്കാദമിയുടെ തലവൻ രഞ്ജിത്ത് പറഞ്ഞു എന്ന ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്. അവാര്‍ഡ് നിര്‍ണയ ജൂറി അംഗത്തിന്‍റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ പരാതിക്കാരനായ വിനയന്‍ രംഗത്തെത്തിയതോടെ വിവാദങ്ങള്‍ ആളിപ്പടരുകയാണ്. ഇഷ്‌ടക്കാരെ വിളിച്ചിരുത്തി സമ്മാനദാനം നടത്താനാണെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍റെ ലേബല്‍ എന്തിനായിരുന്നു എന്ന ചോദ്യങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. അല്ലാത്തപക്ഷം ഇഷ്‌ടമുള്ളവരെ തെരഞ്ഞുപിടിച്ച് അംഗീകരിക്കുന്ന പ്രവണത ജനാധിപത്യത്തിന് വിരുദ്ധമാണ്. ആരോപണങ്ങള്‍ ശരിയെങ്കില്‍ സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ പോലുള്ള സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങള്‍ക്ക് അംഗീകാരം നല്‍കിയതില്‍ കൈകടത്താതിരുന്ന സംസ്ഥാനസര്‍ക്കാരിന്‍റെ വിശ്വാസ്യതയെ കൂടിയാണ് ചലച്ചിത്ര അക്കാദമി മേധാവിയായ രഞ്ജിത്ത് ചോദ്യം ചെയ്‌തിരിക്കുന്നത്.

കൊട്ടിഘോഷിച്ച് ഒരു ജൂറിയെയും അവർക്കുള്ള സൗകര്യങ്ങളും ഒരുക്കി നൽകുന്നത്തിന് പകരം ചലച്ചിത്ര അക്കാദമിക്ക് സ്വന്തമായി ഒരു പട്ടിക തയാറാക്കി സിനിമ സാംസ്കാരിക മന്ത്രിയെ കൊണ്ട് വായിപ്പിക്കുന്നതാവും ഇതിനേക്കാൾ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞ വഴിയും. ഇത്തരത്തില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു അന്വേഷണം നടത്തി പുരസ്‌കാരങ്ങളില്‍ അനാവശ്യമായി കൈകടത്തിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോള്‍ കലയെ മനഃപൂര്‍വം കൊല്ലുന്ന പ്രവണത തന്നെ ഉയര്‍ന്നു വരും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...