ചാരുംമൂട്: ഒരു വീട്ടിലെ നാലുപേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു. ഗൃഹനാഥന്റെ നില ഗുരുതരം. ചുനക്കര നടുവില്‍ പടിഞ്ഞാറ് കൊല്ലറക്കുഴിയില്‍ കുഞ്ഞുമോന് (55), ഭാര്യ പുഷ്പവല്ലി (50), മകന് ബിജില്‍ (20), മകള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മകളൊഴിച്ചുള്ളവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുഞ്ഞുമോന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.ബുധനാഴ്ച രാവിലെ വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെയാണ് ആദ്യം കുഞ്ഞുമോനും പിന്നീട് മറ്റുള്ളവര്‍ക്കും കടന്നല്‍ക്കുത്തേറ്റത്.