ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അഭിഭാഷകനും കരസേനാ ഓർഡിനൻസ് ഫാക്ടറി റിട്ട. ജനറൽ മാനേജരുമായ വയോധികനെ അടിച്ചു കൊന്നു.
ചെങ്ങന്നൂര്‍ പുത്തന്‍കാവ് ശാലേം നഗറിൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വർഗീസ് (66) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. എബ്രഹാം വര്‍ഗീസ് വീടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ എബ്രഹാം വര്‍ഗീസ് മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങിയ അഭിഭാഷകനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.