മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ; ചെങ്ങന്നൂരില്‍ അഭിഭാഷകനെ അടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെ​ങ്ങ​ന്നൂ​ര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുണ്ടായ  തര്‍ക്കത്തില്‍  അഭിഭാഷകനും കരസേനാ ഓർഡിനൻസ് ഫാക്ടറി റിട്ട. ജനറൽ മാനേജരുമായ വയോധികനെ അടിച്ചു കൊന്നു.

ചെ​ങ്ങ​ന്നൂ​ര്‍ പു​ത്ത​ന്‍​കാ​വ് ശാലേം നഗറിൽ കുറ്റിക്കാട്ട് തൈക്കൂട്ടത്തിൽ എബ്രഹാം വർഗീസ് (66) ആ​ണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. എബ്രഹാം വര്‍ഗീസ് വീടിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ എബ്രഹാം വര്‍ഗീസ് മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങിയ അഭിഭാഷകനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...