പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ മാലിന്യം തള്ളിയവരെ കയ്യോടെ പിടികൂടി മുന്‍ നഗരസഭാധ്യക്ഷയും വാര്‍ഡ് കൌണ്‍സിലറുമായ റോസിലിന്‍ സന്തോഷ്. മാലിന്യവുമായെത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
നഗരസഭ 11-ാം വiഡിൽ താഴെ വെട്ടിപ്രം പോലീസ് ക്വോർട്ടേഴ്സിന് സമീപം കോഴിക്കടയിലെ മാലിന്യം തള്ളുക പതിവായിരുന്നു. പലപ്രാവശ്യം ശ്രമിച്ചിരുന്നുവെങ്കിലും ആരാണ് മാലിന്യം കൊണ്ടിടുന്നതെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചീഞ്ഞളിഞ്ഞ മാലിന്യത്തിന്റെ ദുര്‍ഗന്ധം കാരണം ഇതുവഴിയുള്ള യാത്രപോലും ദുസ്സഹമായിരുന്നു. ഇന്ന് വൈകിട്ട് ഏഴു മണിയോടെ നഗരത്തിലെ കോഴിക്കടയിലെ മാലിന്യം തള്ളാന്‍ എത്തിയവരെ നാട്ടുകാരുടെ സഹായത്തോടെ വാര്‍ഡ് കൌണ്‍സിലര്‍ റോസിലിന്‍ സന്തോഷ് തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. പോലീസില്‍ അറിയിച്ചതനുസരിച്ച് മാലിന്യവുമായി വന്ന വാഹനം പോലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു.
മാലിന്യം വഴിയിൽ തളളുന്നതും ജലശ്രോതസ്സുകൾ മലിനപ്പെടുത്തുന്നതും കുറ്റകരമാണെന്ന് നഗരസഭാ അധികൃതർ പൊതു സമൂഹത്തിനും പ്രത്യേകിച്ച് വ്യാപാര സ്ഥാപനങ്ങൾക്കും പലതവണ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ടാണ് ചില വ്യാപാരികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ മാലിന്യം രാത്രിയുടെ മറവില്‍ തെരുവോരത്ത് തള്ളുന്നതെന്ന് ജെറി അലക്സ് പറഞ്ഞു. വരുംദിവസങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ തുടരുമെന്നും മാലിന്യം എവിടെയാണ് സംസ്കരിക്കുന്നതെന്ന് നഗരസഭയെ വ്യാപാരികള്‍ അറിയിക്കണമെന്നും നഗരസഭാ ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് പറഞ്ഞു.