വയല : ഏഴംകുളം-ഏനാത്ത് പ്രധാന റോഡിൽ വയല ജങ്ഷനു സമീപം റോഡരികിൽ മാലിന്യം തള്ളുന്നു. റോഡ് അരികുകൾ എല്ലാം കാടുപിടിച്ച് കിടക്കുന്നതിനാലാണ് മാലിന്യം ഇവിടെ കൂടുതലായും കളയുന്നത്. ചാക്കിൽ കെട്ടിയ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് റോഡരികിലേക്ക് വലിച്ചെറിയുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം അഴുകി വലിയ ദുർഗന്ധമാണ് ഉണ്ടാകുന്നതെന്ന് സമീപത്തെ വീട്ടുകാർ പറഞ്ഞു.
ഏഴംകുളം-ഏനാത്ത് റോഡരികിൽ മാലിന്യം തള്ളുന്നു ; ദുർഗന്ധം അസഹനീയം
RECENT NEWS
Advertisment