Sunday, July 6, 2025 6:41 pm

കോന്നി തണ്ണിത്തോട് റോഡിൽ വനഭാഗത്ത് മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി തണ്ണിത്തോട് റോഡിലെ വനഭാഗത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് വ്യാപകമാകുന്നു. ഞള്ളൂർ വനഭാഗത്താണ് കൂടുതലും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. രാസപദാർത്ഥങ്ങൾ കലർന്ന മാലിന്യങ്ങൾ മുതൽ മത്സ്യ മാംസാവശിഷ്ടങ്ങൾ വരെ ഈ കൂട്ടത്തിലുണ്ട്. ഇത് വന്യ മൃഗങ്ങൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മത്സ്യ മാംസാവശിഷ്ടങ്ങൾ റോഡരുകിൽ തള്ളുന്നത് മൂലമുണ്ടാകുന്ന ദുർഗന്ധം മൂലം യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.

രാത്രിയിലോ പുലർച്ചയോ ആയിരിക്കാം ഇത്തരത്തിൽ റോഡരികിലെ വനഭാഗത്ത് മാലിന്യങ്ങൾ തള്ളുന്നതെന്നാണ് നാട്ടുകാരുടെ സംശയം. തണ്ണിത്തോട് ചിറ്റാർ റോഡിലും ഇതുതന്നെയാണ് അവസ്ഥ. നിരവധി ആനത്താരകൾ ഉള്ള ചിറ്റാർ റോഡിൽ മാക്രിപ്പാറ ഭാഗത്ത് ഉൾപ്പെടെ മാലിന്യങ്ങൾ വലിയ രീതിയിൽ തള്ളുന്നുണ്ട്. സമീപത്തെ തോട്ടിലേക്കും മാലിന്യങ്ങൾ തള്ളുന്നുണ്ട്. ഇത് ജനവാസ മേഖലയിലേക്കാണ് ഒഴുകി എത്തുന്നത്. മാത്രമല്ല കാട്ടാന, പന്നി, മലയണ്ണാൻ, കേഴ, മ്ലാവ്, മുള്ളൻപന്നി തുടങ്ങി നിരവധി വന്യ ജീവികളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഇവിടം. കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ഭക്ഷിക്കുന്നതിന് സാധ്യത ഏറെയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെ കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ...

ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍ കില്ലറെ പിടികൂടി

0
ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍മാരെ കൊലപ്പെടുത്തി കാര്‍ മോഷ്ടിച്ചു വില്‍പ്പന നടത്തുന്ന സീരിയല്‍...

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

0
തൃശൂർ : ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപമുള്ള...

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ

0
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി...