കാണാതായ ജിഎസ്ടി ഓഫീസറെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്തു നിന്നും കാണാതായ ജിഎസ്ടി ഓഫീസറെ തമിഴ്നാട്ടില്‍ നിന്ന് കണ്ടെത്തി. തൂത്തുക്കുടിയില്‍ നിന്നാണ് അജി കുമാറിനെ കണ്ടെത്തിയത്. കൊല്ലം സ്വദേശിയാണ് അജി കുമാര്‍. കൊച്ചി ഇന്‍ഫോ പാര്‍ക്ക് പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടത്തിയത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പട്ടികജാതി കമ്മീഷന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. കളമശേരി സെയില്‍സ് ടാക്സ് ഇന്റലിജന്‍സ് വിഭാഗം ജിഎസ്ടി ഓഫീസറാണ് അജികുമാര്‍. കഴിഞ്ഞ 30 മുതലാണ് അജി കുമാറിനെ കാണാതായത്. മൂന്ന് മാസം മുന്‍പാണ് പുനലൂരിലെ ഓഫീസില്‍ നിന്ന് അജി കുമാര്‍ കാക്കനാട് ഓഫീസിലേക്ക് സ്ഥലം മാറിയെത്തിയത്. അവധിക്ക് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാനായി എറണാകുളത്തേക്ക് തിരിച്ച അജി കുമാറിനെ പിന്നീട് കാണാതാകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...