തിരുവല്ല: കുമിഞ്ഞ് കൂടിയ മാലിന്യം നീക്കം ചെയ്തു. കുറ്റൂർ പഞ്ചായത്തിലെ പത്താം വാർഡിലെ കടുംപാറ ആറിനോട് ചേർന്ന് റോഡിന്റെ ഇരുവശവുമായി കുമിഞ്ഞുകൂടിയ മാലിന്യo നീക്കം ചെയ്തു. പ്രശ്നത്തിന് അടിയന്തിര പരിഹാരവുമായി വാർഡ് മെമ്പർ ജോയി നെടുംതറയിൽ ആണ് രംഗത്തെത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥർ, സിപിഐ റെയിൽവേ ക്രോസ് ബ്രാഞ്ച് അംഗങ്ങൾ, ഒപ്പം നാട്ടുകാരും സംഘടിച്ചപ്പോള്‍ മാലിന്യം പൂർണ്ണമായി നീക്കം ചെയ്യുവാന്‍ കഴിഞ്ഞു. ഈ പ്രദേശത്ത് ഇനിയും മാലിന്യം നിക്ഷേപിച്ചാല്‍ കർശന നടപടിയും പിഴയും ഈടാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കുറ്റൂർ പഞ്ചായത്ത് പത്താം വാർഡിലെ മാലിന്യം നീക്കം ചെയ്തു
RECENT NEWS
Advertisment