Friday, May 2, 2025 11:17 pm

സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണന് വാസ്‌വിക് ഗവേഷണ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണന് 2020 ലെ വാസ്‌വിക് ഇൻഡസ്ട്രിയൽ റിസർച്ച് പുരസ്‌കാരം ലഭിച്ചു. അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്‌നോളജി വിഭാഗത്തിൽ മത്സ്യജനിതക ഗവേഷണ മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം. പ്രശസ്തി പത്രവും ഒന്നര ലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം ശാസ്ത്ര-സാങ്കേതിക-പാരിസ്ഥിതിക ഗവേഷണ രംഗത്ത് മികച്ച സംഭാവകനകളർപ്പിച്ചവർക്കാണ് നൽകി വരുന്നത്.

വംശനാശം നേരിടുന്ന മീനുകളുടെയും വാണിജ്യപ്രധാന മത്സ്യയിനങ്ങളുടെയും സംരക്ഷണത്തിൽ ഏറെ സഹായകരമായ ഗവേഷണ പഠനങ്ങളുൾപ്പെടെ ഗവേഷണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ ഡോ.ഗോപാലകൃഷ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യകളുടെ വികസനം, ടാക്‌സോണമി, ജെനിറ്റിക് സ്‌റ്റോക് ഐഡന്റിഫിക്കേഷൻ തുടങ്ങിയവ ഇതിൽപെടും. അദ്ദേഹം നേതൃത്വം നൽകിയ ജനിതക പഠനങ്ങളും വികസിപ്പിച്ച സാങ്കേതികവിദ്യകളും സമുദ്രജലകൃഷി ജനകീയമാക്കുന്നതിനും മീനുകളുടെ സംരക്ഷണത്തിനും ഏറെ സഹായകരമായിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനത്തിന് സഹായകരമാകുംവിധം ബദൽ ഉപജീവനം ഉറപ്പുവരുത്താൻ ഈ പഠനങ്ങൾ ഉപകരിച്ചതായി പുരസ്‌കാരസമിതി വിലയിരുത്തി. അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്‌നോളജി ഉൾപ്പെടെ എട്ട് വിഭാഗങ്ങളിലായാണ് എല്ലാ വർഷവും വാസ്‌വിക ഗവേഷണ പുരസ്‌കാരം നൽകുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ശ്രീകാന്ത് ബാഡ്‌വേയിൽ നിന്നും ഡോ.ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ പ്രതി രാജീവിന് കടുത്ത...

0
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ...

താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്ക്. ഇതിൽ...

വർക്കലയിൽ ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു

0
തിരുവനന്തപുരം: വർക്കലയിൽ ഇടിമിന്നലേറ്റ് 20കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി രാജേഷ് ആണ്...

സ്രോതസ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ നിർവഹിക്കും

0
പരുമല: സ്രോതസ് പ്രോജക്ടുകളുടെ കൈമാറ്റം മെയ് മൂന്നിന് പരുമലയിൽ കാതോലിക്ക ബാവ...