സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണന് വാസ്‌വിക് ഗവേഷണ പുരസ്‌കാരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണന് 2020 ലെ വാസ്‌വിക് ഇൻഡസ്ട്രിയൽ റിസർച്ച് പുരസ്‌കാരം ലഭിച്ചു. അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്‌നോളജി വിഭാഗത്തിൽ മത്സ്യജനിതക ഗവേഷണ മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്‌കാരം. പ്രശസ്തി പത്രവും ഒന്നര ലക്ഷം രൂപയുമടങ്ങുന്ന പുരസ്‌കാരം ശാസ്ത്ര-സാങ്കേതിക-പാരിസ്ഥിതിക ഗവേഷണ രംഗത്ത് മികച്ച സംഭാവകനകളർപ്പിച്ചവർക്കാണ് നൽകി വരുന്നത്.

വംശനാശം നേരിടുന്ന മീനുകളുടെയും വാണിജ്യപ്രധാന മത്സ്യയിനങ്ങളുടെയും സംരക്ഷണത്തിൽ ഏറെ സഹായകരമായ ഗവേഷണ പഠനങ്ങളുൾപ്പെടെ ഗവേഷണ രംഗത്ത് ഒട്ടേറെ നേട്ടങ്ങൾ ഡോ.ഗോപാലകൃഷ്ണൻ സ്വന്തമാക്കിയിട്ടുണ്ട്. മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യകളുടെ വികസനം, ടാക്‌സോണമി, ജെനിറ്റിക് സ്‌റ്റോക് ഐഡന്റിഫിക്കേഷൻ തുടങ്ങിയവ ഇതിൽപെടും. അദ്ദേഹം നേതൃത്വം നൽകിയ ജനിതക പഠനങ്ങളും വികസിപ്പിച്ച സാങ്കേതികവിദ്യകളും സമുദ്രജലകൃഷി ജനകീയമാക്കുന്നതിനും മീനുകളുടെ സംരക്ഷണത്തിനും ഏറെ സഹായകരമായിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക ഉന്നമനത്തിന് സഹായകരമാകുംവിധം ബദൽ ഉപജീവനം ഉറപ്പുവരുത്താൻ ഈ പഠനങ്ങൾ ഉപകരിച്ചതായി പുരസ്‌കാരസമിതി വിലയിരുത്തി. അഗ്രികൾച്ചറൽ സയൻസ് ആന്റ് ടെക്‌നോളജി ഉൾപ്പെടെ എട്ട് വിഭാഗങ്ങളിലായാണ് എല്ലാ വർഷവും വാസ്‌വിക ഗവേഷണ പുരസ്‌കാരം നൽകുന്നത്. മുംബൈയിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായി ശ്രീകാന്ത് ബാഡ്‌വേയിൽ നിന്നും ഡോ.ഗോപാലകൃഷ്ണൻ പുരസ്‌കാരം ഏറ്റുവാങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...

രാഹുൽ ​ഗാന്ധിയുടെ മിന്നൽ സമരം ഫലം കണ്ടു ; പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ്...