ഗുവാഹത്തി: കേരള സ്റ്റോറിയെ പ്രകീര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ചിത്രം നിരോധിക്കേണ്ട ആവശ്യമില്ലെന്നും കുടുംബത്തോടൊപ്പമിരുന്നാണ് സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തിന് എതിരെയുള്ളതല്ല ചിത്രമെന്നും തീവ്രവാദത്തിനെതിരെയുള്ള ചിത്രമാണിതെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന ചിത്രമാണിതെന്നും നിങ്ങളുടെ മകളോടൊപ്പം ഇരുന്ന് ഈ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തങ്ങളുടെ മക്കളുടെ സുഹൃത്തുക്കളെ മാതാപിതാക്കള്‍ സദാ നിരീക്ഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
”പശ്ചിമ ബംഗാളില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ സിനിമ നിരോധിക്കുന്നത് ഒരു ലക്ഷ്യവും ഉണ്ടാക്കില്ല. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള നിരപരാധികളായ പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന ഗൂഢാലോചനയാണ് സിനിമ കാണിക്കുന്നത്. അതിനാല്‍, സിനിമ നിരോധിക്കാനുള്ള തീരുമാനം തെറ്റാണെന്ന് ഞാന്‍ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.