പത്തനംതിട്ട : നഗരത്തിലെ കുടിവെള്ളപ്രശ്നം രൂക്ഷമായതിനെ തുടര്‍ന്ന് വാട്ടര്‍ അതോററ്റി എക്സിക്യുട്ടീവ് എഞ്ചിനീയറെ സിപിഐ ഉപരോധിച്ചു. കാത്തോലിക്കറ്റ് സ്കൂള്‍ – തൈക്കാവ് സ്കൂള്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോററ്റി എക്സിക്യുട്ടീവ് എഞ്ചിനീയര്‍, അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എന്നിവരെയാണ് സിപിഐ ഉപരോധിച്ചത്. സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍. ബി.ഹരിദാസ്, കൗണ്‍സിലര്‍ സുമേഷ് ബാബു. അയൂബ്, സുരേഷ് ബാബു, ശുഭകുമാര്‍, ഇക്ബാല്‍ അത്തിമൂട്ടില്‍, മുണ്ടു കോട്ടക്കല്‍ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.