എടത്വ : വെള്ളം ലഭിക്കുന്നില്ലെങ്കിലും ബില്ല് കൃത്യമായി എത്തി. വര്‍ഷങ്ങളായി വെള്ളം ലഭിക്കാത്ത എല്‍പി സ്‌കൂളിനാണ് 202781 രൂപയുടെ ബില്ല് ജല അതോറിറ്റി നല്‍കിയത്. പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയുടെ ഉടമസ്ഥതയിലുളള സെന്റ് സേവ്യേഴ്സ് എല്‍പി സ്‌കൂളിനാണ് ഇത്രയും തുകയുള്ള ബില്ല് ലഭിച്ചത്.
14304 രൂപയുടെ കുടിശിക അടയ്ക്കണമെന്ന് കാണിച്ച് 2019 ഓഗസ്റ്റ് 7ന് മാനേജര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. പരാതി നല്‍കിയെങ്കിലും പരിഗണിച്ചില്ല. 16804 രൂപയും പിന്നീട് 17887 രൂപയും കണക്കാക്കി രണ്ടു തവണ നോട്ടിസ് ലഭിച്ചു. അദാലത്തില്‍ പരാതി സമര്‍പ്പിച്ചെങ്കിലും അദാലത്ത് മാറ്റിവെച്ചു. തുടര്‍ന്ന് മാനേജ്മെന്റ് അധികൃതര്‍ വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചു. റീഡിങ് എടുത്തിട്ടില്ലെന്നും റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. വര്‍ഷങ്ങളായി വെള്ളം ലഭിക്കാത്ത സ്കൂളിനാണ് വെള്ളം നല്കിയെന്നപേരില്‍ വന്‍ തുക ബില്‍ നല്‍കിയത്. ഇതിനെതിരെ നിയമനടപടിയുമായി മുമ്പോട്ടുപോകുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.