പ്രളയഫണ്ട് വെട്ടിപ്പ് നടത്തിയവരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണം : ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കടുത്ത നിലപാടുമായി ഹൈക്കോടതി. പ്രളയ ദുരിതാശ്വാസ നിധിയില്‍ സ്‌കൂള്‍ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്നും വെട്ടിപ്പ് നടത്തിയവരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ പ്രതി വിഷ്ണു പ്രസാദിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതി കടുത്ത നിലപാട് സ്വീകരിച്ചത്. പ്രതിക്ക് ജാമ്യം നല്‍കിയാൽ അത് തെറ്റായ സന്ദേശമാവും. അതിനാല്‍ ഒരു ന്യായീകരണവും ഇക്കാര്യത്തില്‍ ഉയര്‍ത്താന്‍ സാധിക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

നേരത്തെ, പ്രളയ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസില്‍ വിഷ്ണു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു. പോലീസ് കൃത്യസമയത്ത് കുറ്റപത്രം നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഇത്. സംഭവം വിവാദമായതോടെ രണ്ടാമത്തെ കേസില്‍ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

എറണാകുളം കളക്‌ട്രേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദ് പ്രളയ ദുരിതാശ്വാസ ഫണ്ടായി ലഭിച്ച ഒരു കോടി പതിമൂന്ന് ലക്ഷം രൂപയില്‍ 48.3 ലക്ഷം മാത്രമാണ് ട്രഷറിയില്‍ അടച്ചത്. ബാക്കി പണം തട്ടിച്ചുവെന്നായിരുന്നു കേസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...