ജല അതോറിറ്റിക്ക്‌ ജില്ലയിൽ കുടിശ്ശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് 20 കോടിയിലേറെ രൂപ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജലം വിതരണംചെയ്തതിന് ജല അതോറിറ്റിക്ക്‌ ജില്ലയിൽ കുടിശ്ശിക ഇനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത് 20 കോടിയിലേറെ രൂപ. സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വൻതുക കുടിശ്ശികയുണ്ട്. കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളിലെ കണക്ഷൻ വിച്ഛേദിക്കാനൊരുങ്ങുകയാണ് ജല അതോറിറ്റി. വൻതുക കുടിശ്ശിക വരുത്തിയവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 24-ന് മുമ്പ് തുക അടച്ചില്ലെങ്കിൽ മുന്നറിയിപ്പ് കൂടാതെ കണക്ഷൻ വിച്ഛേദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിലെ മാത്രം 17.83 കോടി രൂപ അടയ്ക്കാനുണ്ട്. പത്തനംതിട്ട ജനറൽ ആശുപത്രി മൂന്ന് കോടിയും പത്തനംതിട്ട റാന്നി മിനി സിവിൽ സ്റ്റേഷനുകൾ 1.11 കോടി രൂപയും നൽകാനുണ്ട്. കോന്നി മെഡിക്കൽ കോളേജ്-18 ലക്ഷം, കോഴഞ്ചേരി പഞ്ചായത്ത്-ഒമ്പത് ലക്ഷം, പത്തനംതിട്ട നഗരസഭ-4.38 ലക്ഷം, ആറന്മുള മിനി സിവിൽ സ്റ്റേഷൻ-രണ്ട് ലക്ഷം, മല്ലപ്പള്ളി മിനി സിവിൽ സ്റ്റേഷൻ-9.8 ലക്ഷം, തിരുവല്ല റവന്യൂ ടവർ-7.67 ലക്ഷം, തിരുവല്ലയിലെ വിവിധ സർക്കാർ സ്കൂളുകൾ-ഒമ്പത് ലക്ഷം, കീഴ്വായ്പൂര് പോലീസ് സ്റ്റേഷൻ-1.35 ലക്ഷം, കടപ്ര വില്ലേജ് ഓഫീസ്-1.33 ലക്ഷം എന്നിങ്ങനെയാണ് വൻതുക കുടിശ്ശികയുള്ള മറ്റ് സ്ഥാപനങ്ങൾ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...