Monday, April 28, 2025 12:02 pm

കൊങ്കൺ പാതയിൽ വെള്ളക്കെട്ട് : മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്. കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി – ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.

മാറ്റമുള്ള ട്രെയിനുകൾ

19577 – തിരുനൽവേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനിൽ. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകൽ-റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
16336 – നാഗര്‍കോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി സര്‍വീസ് നടത്തും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോടികളുടെ ട്രേഡിംഗ് തട്ടിപ്പ് ; Travancore Stock Broking Pvt. Ltd. മാനേജിംഗ് ഡയറക്ടർ...

0
തിരുവനന്തപുരം :  സ്റ്റോക്ക് മാർക്കറ്റിൽ ട്രേഡിംഗ് നടത്താനെന്ന പേരിൽ പണം വാങ്ങി...

പരാജയം ഉണ്ടായെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ അതല്ല ചർച്ച ചെയ്യേണ്ടത് : ശശി...

0
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യത്തെ ഇന്‍റലിജൻസ് സംവിധാനത്തിന് വീഴ്ച പറ്റിയെന്നും...

ഇ ചെല്ലാന്‍ തട്ടിപ്പ് – മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

0
തിരുവനന്തപുരം : വ്യാപകമാകുന്ന ഇ ചെല്ലാന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്....

ആയുധങ്ങളുമായി തുർക്കി സൈനിക വിമാനം പാകിസ്താനിലെത്തിയതായി റിപ്പോർട്ട്

0
ന്യൂഡൽഹി: പഹൽഗാം വിഷയത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ ആയുധങ്ങളുമായി...