കൊങ്കൺ പാതയിൽ വെള്ളക്കെട്ട് : മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ വഴിതിരിച്ചുവിടാൻ ദക്ഷിണ റെയിൽവെ തീരുമാനിച്ചു. പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ഇത്. നിരവധി ട്രെയിനുകൾ കൊങ്കൺ പാതയിൽ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടുണ്ട്. ഈ വഴി ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്. കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി – ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു. കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.

മാറ്റമുള്ള ട്രെയിനുകൾ

19577 – തിരുനൽവേലി ജാംനഗര്‍ എക്സ്പ്രസ്. ഇപ്പോഴുള്ളത് കുംട സ്റ്റേഷനിൽ. ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകൽ-റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
16336 – നാഗര്‍കോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ഇന്ന് വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി സര്‍വീസ് നടത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : ദൃക്‌സാക്ഷി കൂറുമാറി

0
കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷി...