അതിരപ്പിള്ളി: മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. വെറ്റിലപ്പാറ പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ മാതാപിതാക്കള്‍ ക്കൊപ്പം കുളിക്കാനിറങ്ങിയ പാലാരിവട്ടം പള്ളിശേരില്‍ റോഡ് അമിറ്റി ലെയിനില്‍ കിരിയാന്തന്‍ വീട്ടില്‍ വിനു വര്‍ഗീസിന്റെ മകള്‍ ഐറിന്‍ (16) ആണു മരിച്ചത്.
ബന്ധുക്കളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പാലത്തിനു സമീപമുള്ള കച്ചവടക്കാരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെടുത്തു ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാക്കനാട് ചെമ്പ് മുക്ക് അസീസി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മാതാവ്: അനു, സഹോദരന്‍: റൂബന്‍. അതേസമയം പ്രളയത്തിനു ശേഷം ചാലക്കുടി പുഴയില്‍ മുങ്ങിമരണങ്ങള്‍ കൂടിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.