മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി:  മാതാപിതാക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. വെറ്റിലപ്പാറ പാലത്തിനു സമീപം ചാലക്കുടിപ്പുഴയില്‍ മാതാപിതാക്കള്‍ ക്കൊപ്പം കുളിക്കാനിറങ്ങിയ പാലാരിവട്ടം പള്ളിശേരില്‍ റോഡ് അമിറ്റി ലെയിനില്‍ കിരിയാന്തന്‍ വീട്ടില്‍ വിനു വര്‍ഗീസിന്റെ മകള്‍ ഐറിന്‍ (16) ആണു മരിച്ചത്.

ബന്ധുക്കളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരും പാലത്തിനു സമീപമുള്ള കച്ചവടക്കാരും തിരച്ചില്‍ നടത്തി കുട്ടിയെ കണ്ടെടുത്തു ചാലക്കുടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാക്കനാട് ചെമ്പ് മുക്ക് അസീസി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. മാതാവ്: അനു, സഹോദരന്‍: റൂബന്‍. അതേസമയം പ്രളയത്തിനു ശേഷം ചാലക്കുടി പുഴയില്‍ മുങ്ങിമരണങ്ങള്‍ കൂടിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...