കൊട്ടാരക്കര: കല്ലടയാറ്റില്‍ ചാടി വിദ്യാര്‍ത്ഥിനി മരിച്ചു. പുത്തൂര്‍ ചെറുപൊയ്ക വാണിവിള ലിജു ഭവനില്‍ ജോണ്‍സന്റേയും ലതയുടെയും മകള്‍ ലിജി ജോണ്സണ് (18) ആണ് മരിച്ചത്. കുന്നത്തൂര്‍ പാലത്തില്‍ നിന്നാണ് ലിജി ചാടിയത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് ലിജി ആറ്റില്‍ ചാടിയത്.
വീട്ടുകാരോട് അക്ഷയ കേന്ദ്രത്തില്‍ പോകുന്നതായി പറഞ്ഞാണ് ലിജി വീട്ടില്‍ നിന്ന് ഇറങ്ങിയത്. ശാസ്താംകോട്ട എസ്ഐ അനീഷിന്റെ നേതൃത്വത്തില്‍ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനിയില്ല. പിന്നീട് ഉച്ചയോടെ കൊല്ലത്തുനിന്ന് എത്തിയ സ്കൂബാ ടീം മൃതേദഹം കണ്ടെടുത്തു.