പാലക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാര്‍ഥിസംഘം ഒഴുക്കില്‍പ്പെട്ടു. ഒരു വിദ്യാര്‍ഥി മരിച്ചു. പെരുമ്പിലാവ് സ്വദേശി ഇബ്രാഹിമിന്റെ മകന്‍ റഹീം(15) ആണ് മരിച്ചത്.
സുഹൃത്തിന്റെ വീട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ശനിയാഴ്ച രാവിലെയാണ് സംഭവം. പയ്യനടം എടേടം തൂക്കുപാലത്തിനു സമീപമാണ് വിദ്യാര്‍ഥികള്‍ കുളിക്കാനിറങ്ങിയത്. സമീപവാസികളാണ് കുട്ടികളെ രക്ഷപെടുത്തിയത്. ഇവരെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റഹീമിനെ രക്ഷിക്കാനായില്ല. പുഴയില്‍ ഒഴുക്കു കുറവായിരുന്നെങ്കിലും കഴിഞ്ഞ പ്രളയത്തില്‍ പലയിടത്തും കയങ്ങള്‍ രൂപപ്പെട്ടിരുന്നു. ഈ കയത്തിലാണ് വിദ്യാര്‍ഥികള്‍ പെട്ടത്.