മലപ്പുറം : സഹോദരങ്ങളുടെ മക്കളായ രണ്ട് പെണ്‍കുട്ടികള്‍ മലപ്പുറം പന്തല്ലൂര്‍ പുഴയില്‍ മുങ്ങിമരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി ഹുസൈന്റെ മകള്‍ ഫാത്വിമ ഇഫ്‌സത്ത് (19), ഹുസൈന്റെ സഹോദരന്‍ അബ്ദുറഹ്മാന്റെ മകള്‍ ഫാത്വിമ ഫിദ (14) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയെ രക്ഷപെടുത്തി. ഇവരുടെ സഹോദരന്‍ അന്‍വറിന്റെ മകള്‍ ഫസ്മിയ ഷെറിനു (16) വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പന്തല്ലൂര്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയിലാണ് സംഭവം. പന്തല്ലൂരിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
സഹോദരങ്ങളുടെ മക്കളായ രണ്ട് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു
RECENT NEWS
Advertisment