പാലാ : പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍ പെട്ട മണിപ്പൂരി സ്വദേശികളില്‍ ഒരാള്‍ മരിച്ചു. നെഹ (31) യാണ് മരിച്ചത്. ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരായ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ തോട്ടിലിറങ്ങുന്നതിനിടെ ശക്തിയേറിയ ഒഴുക്കില്‍പ്പെടുകയായിരുന്നു. പാലായിലെ സ്റ്റേഡിയത്തിന് സമീപത്തുണ്ടായിരുന്ന കായികാധ്യാപകര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പാലാ പോലീസും ഫയര്‍ഫോഴ്‌സും ഉടനെത്തി ഇവരെ കരയ്‌ക്കെത്തിക്കുകയായിരുന്നു.
പാലായില്‍ ളാലം തോട്ടില്‍ കുളിക്കാനിറങ്ങവെ ഒഴുക്കില്‍ പെട്ട മണിപ്പൂരി സ്വദേശികളില്‍ ഒരാള്‍ മരിച്ചു
RECENT NEWS
Advertisment