പത്തനംതിട്ട : ഇന്നലെ രാത്രി മുതല്‍ പെയ്ത മഴ വെള്ളം നദികളില്‍ നിറഞ്ഞതോടെ തോടുകളിലൂടെ വെള്ളം താഴ്ന്ന പ്രദേശങ്ങളില്‍ കയറുന്നു. കോന്നിയുടെ പല താഴ്ന്ന പ്രദേശത്തും വെള്ളം കയറി. കല്ലേലി കൊച്ചു വയക്കരയില്‍ റോഡില്‍ വെള്ളം കയറി വാഹന ഗതാഗതം മുടങ്ങി. പത്തനംതിട്ട ജില്ലയില്‍ ഉച്ചയ്ക്ക് ശേഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പമ്പയില്‍ നിന്നും അയ്യപ്പ ഭക്തരെ ശബരിമലയ്ക്ക് കടത്തി വിടില്ല. ശബരിമല സന്നിധാനത്ത് ഉള്ള സ്വാമിമാര്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറണം എന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.