പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ 23 മുതല്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആലോചിക്കുന്നതിനായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. ഈ മാസം 23 മുതലാണ് ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നത്. പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി രണ്ടേകാല്‍ കോടി രൂപയുടെ പദ്ധതി എന്‍ എച്ച് എം വഴി നടപ്പാക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.

അടിയന്തിരമായി 35 ലക്ഷം രൂപ ചിലവഴിച്ച് ഒപി നവീകരണം നടത്തും. ആശുപത്രിയിലെ ജലവിതരണം വാട്ടര്‍ അതോറിറ്റി സുഗമമാക്കും. ബ്ലോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെയും ഫാര്‍മസിസ്റ്റിനെയും ഇവിടെ നിയമിക്കും. കിടത്തി ചികിത്സയ്ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പെരുനാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കും. പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്. മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ഡിപിഎം ഡോ. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍ ചിഞ്ചു റാണി, എസ്. ഹരിദാസ്, റോബിന്‍ കെ തോമസ് എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗഗൻയാൻ ദൗത്യം : ക്രൂ മൊഡ്യൂൾ സുരക്ഷിതമായി തിരിച്ചിറക്കാനുള്ള പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി

0
ന്യൂഡൽഹി : ഇന്ത്യയുടെ പ്രഥമ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന് മുന്നോടിയായി,...

ഓസ്ട്രേലിയയുമായി സഹകരണം ശക്തമാക്കാൻ ഇന്ത്യ ; നരേന്ദ്രമോദിക്ക് ഒരുക്കിയത് വമ്പൻ സ്വീകരണം

0
ദില്ലി: ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യ. പ്രധാനമന്ത്രി...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം : കാണാതായവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസം ; കാരണം കണ്ടെത്താനുള്ള...

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അഞ്ചു പേർക്കായി പ്രദേശത്ത്...

ഇറാൻ വൻ പ്രതിസന്ധിയിലേക്ക് ; ഗൾഫ് മുഴുവൻ കൈവിടുന്നു ; അവശേഷിച്ച പിന്തുണയും നഷ്ടം

0
ഖത്തർ: ഹോർമൂസിലെ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും...