Thursday, July 3, 2025 9:46 am

പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം ; പരാതിയിൽ ഇടപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി, പിന്നാലെ കാർ ഉടമയ്ക്ക് നഷ്ടപരിഹാരത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

പാലാ: കടപ്പാട്ടൂരുള്ള ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പമ്പിൽ നിന്നും അടിച്ച ഡീസലിൽ വെള്ളം. പരാതിയിൽ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടലിനെത്തുടർന്ന് കാർ ഉടമയ്ക്ക് 48 മണിക്കൂറിനുള്ളിൽ നഷ്ടപരിഹാരവും മായം കണ്ടെത്തിയ പമ്പ് പൂട്ടിക്കാനും ഉത്തരവായി. പരിശോധനകൾക്ക്‌ ശേഷം പമ്പ് കഴിഞ്ഞ ദിവസമാണ് വീണ്ടും തുറന്നത്.ഇടതു സഹയാത്രികനും സെന്റർഫോർ കൺസ്യൂമർ എജ്യൂക്കേഷന്റെ മാനേജിംഗ് ട്രസ്​റ്റിയുമായ ജെയിംസ് വടക്കന്റെ മരുമകൻ ജിജു കുര്യന്റെ കാറിലാണ് ഡീസലിൽ വെള്ളത്തിന്റെ അംശം കണ്ടെത്തിയത്. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്ന് മറുപടി ലഭിക്കാത്തതിനെത്തുടർന്ന് ജെയിംസ് വടക്കൻ സുഹൃത്തും ബിജെപി നേതാവുമായ ശിവശങ്കരൻ വഴിയാണ് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് വാട്‌സാപ്പിൽ പരാതി അയച്ചത്.കഴിഞ്ഞ 17നാണ് ജിജു കാറിൽ കടപ്പാട്ടൂരെ പമ്പിൽ നിന്നും 35ലി​റ്റർ ഡീസൽ അടിച്ചത്. അടിച്ചപ്പോൾ തന്നെ വാണിംഗ് ലൈ​റ്റുകൾ തെളിഞ്ഞു ബീപ് ശബ്ദവും കേട്ടു. തുടർന്ന് കാർ തകരാറായതിനെത്തുടർന്ന് ഹോണ്ടയുടെ വർക്‌ഷോപ്പിൽ പരിശോധിച്ചപ്പോൾ ഡീസലിനൊപ്പം വെള്ളം കയറിയെന്ന് കണ്ടെത്തുകയായിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

0
കോട്ടയം : കോട്ടയം കുറവിലങ്ങാട്ടെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന്...

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ് ഇറങ്ങി

0
പത്തനംതിട്ട : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥലമാറ്റ ഉത്തരവ്...

നടപടി മുന്നിൽ കണ്ട് വകുപ്പ് ചുമതല സഹപ്രവർത്തകന് കൈമാറി, ഏത് ശിക്ഷയും ഏറ്റുവാങ്ങും :...

0
തിരുവനന്തപുരം : നടപടി മുന്നിൽ കണ്ട് യൂറോളജി വകുപ്പിന്റെ ചുമതലയും രേഖകളും...

കൊച്ചിയിൽ ലഹരി വേട്ട ; 203 ഗ്രാം എം.ഡി.എം.എ പിടികൂടി

0
കൊച്ചി : കൊച്ചിയിൽ ലഹരി വേട്ടയിൽ 203 ഗ്രാം എം.ഡി.എം.എ പിടികൂടി....