Tuesday, July 1, 2025 11:27 pm

ജലദൗർലഭ്യവും പരിഹാരവും : നിർദേശങ്ങളുമായി ദേശീയ സെമിനാർ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് സയൻസ് ക്ലബ്ബിന്റെയും ഭൂമിത്ര ക്ലബ്ബിന്റെയും പമ്പ പുനർജനിയുടെയും സംയുക്താഭിമുഖ്യത്തിൽ  പുഴകൾ ഭാവിയിലേക്ക്  എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാറും ശിൽപശാലയും നടത്തി. കേന്ദ്ര ഭൂഗർഭജല വകുപ്പ് കേരള മേഖലാ ഡയറക്ടർ ഡോ. കെ ആർ സൂര്യനാരായണ സെമിനാർ ഉദ്ഘാടനം ചെയ്തു.  കേരളത്തിൽ ഭൂഗർഭ ജലത്തിന്റെ ലഭ്യത ഗണ്യമായ അളവിൽ കുറഞ്ഞിട്ടുണ്ടെന്നും ഭാവിയിൽ ഭീതീകരമായ ജലദൗർലഭ്യം ഉണ്ടാകുമെന്നും അടുത്തകാലത്തു നടന്ന പഠനവിവരത്തെ അടിസ്ഥാനമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര ജലവകുപ്പ് സൂപ്രണ്ട് എഞ്ചിനീയർ വി. മോഹൻ മുരളി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ എസ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ‘മഴവെള്ള സംഭരണം -ആർട്ടിഫിഷൽ റീചാർജിലൂടെ ‘എന്ന വിഷയത്തിൽ കേന്ദ്ര ഭൂഗർഭ ജല വകുപ്പ് ശാസ്ത്രജ്ഞ വി. ആർ റാണിയും ‘പമ്പയിലെ ഗുണനിലവാര പഠനം’ എന്ന വിഷയത്തിൽ കേന്ദ്ര ജലവകുപ്പ് അസിസ്റ്റന്റ് റിസർച്ച് ഓഫീസർ മൃണാൾ ബരൂവയും ക്ലാസെടുത്തു.
പമ്പാപുനർജനി പ്രസിഡന്റ് എം. എൻ രാധാകൃഷ്ണൻ നായർ, സെക്രട്ടറി ജഗദാനന്ത്‌ പി വി, അനീഷ് എൻ കുറുപ്പ്, വിശ്വനാഥൻ, ഡോ. നിത, ഡോ. ഗംഗ, സുരേഷ് അമ്പിലേത്ത് എന്നിവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് യോഗം ചേര്‍ന്നു

0
പത്തനംതിട്ട : തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് 2025...

ക്വിസ്, ചിത്രരചന ജില്ലാതല മത്സരം ജൂലൈ 12ന്

0
പത്തനംതിട്ട : ദേശീയ വായനാദിന- മാസാചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍...

ജാഗ്രത പാലിക്കണം ; ഏതുസമയത്തും ഇടപ്പോണ്‍ 220 കെ വി സബ് സ്‌റ്റേഷനില്‍ നിന്ന്...

0
ഇടപ്പോണ്‍ മുതല്‍ അടൂര്‍ സബ്‌സ്‌റ്റേഷന്‍ വരെയുളള 66 കെവി ലൈന്‍ 220/110...

വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ടയില്‍; മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം...

0
പത്തനംതിട്ട : വായന പക്ഷാചരണം സമാപന സമ്മേളനം ജൂലൈ ഏഴിന് പത്തനംതിട്ട...