തിരുവനന്തപുരം : മഴ ലഭിക്കാതായതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ വൻ കുറവ്. മൂന്ന് ദിവസമായി വെളളം കുറഞ്ഞുവരികയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ 54 അടി വെളളമാണ് കുറഞ്ഞത്. തുടർച്ചയായി മഴ പെയ്താൽ മാത്രമേ അണക്കെട്ടിലേക്കുളള നീരൊഴുക്ക് ശക്തമാവുകയുളളു. ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനത്തിൽ കടുത്ത പ്രതിസന്ധി നേരിടും. മഴയുടെ അളവിൽ 59 ശതമാനം കുറവുണ്ടായതാണ് ജലനിരപ്പ് കുറയാൻ കാരണം. കഴിഞ്ഞ വർഷം ഇതേ മാസം 2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് 31 ശതമാനം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്. ജൂലൈ ആദ്യവാരം മുതൽ ഇടുക്കിയിലെ ജലനിരപ്പ് ചെറിയ തോതിൽ ഉയർന്നു തുടങ്ങിയിരുന്നു.
670 ലിറ്ററോളം വെളളമാണ് മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ വേണ്ടത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2280 അടിയിലെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനം നിർത്തേണ്ടി വരും. കഴിഞ്ഞ വർഷം ഈ സമയത്ത് 17 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിച്ചിരുന്നത് ഇപ്പോൾ ആറ് ദശലക്ഷം യൂണിറ്റാക്കി കുറച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മറ്റ് അണക്കെട്ടുകളിലും പത്ത് മുതൽ 20 അടി വരെ ജലനിരപ്പിൽ കുറവുണ്ട്. മൂലമറ്റത്ത് ഒരു ജനറേറ്റർ പ്രവർത്തനം നിർത്തിവെക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. ചെറുകിട ജല വൈദ്യുത പദ്ധതികളിൽ ഉൽപ്പാദനം കൂട്ടി ഇടുക്കിയിൽ പരമാവധി വെളളം സംഭരിക്കാനുളള ശ്രമങ്ങളാണ് കെഎസ്ഇബി നടത്തുന്നത്. ഈ മാസം അവസാനത്തോടെ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033