നദികളിലെ ജലനിരപ്പുയർന്നു ; അപ്പർകുട്ടനാട്ടിൽ വെള്ളപ്പൊക്കഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കനത്തമഴയെ തുടർന്ന് പമ്പ, മണിമല നദികളിൽ ജലനിരപ്പ് ഉയർന്നത് താലൂക്കിന്റെ പടിഞ്ഞാറൻ മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി. മണിമലയാറിന്റെ തീരത്തുള്ള മംഗലശ്ശേരി, അടമ്പട കോളനികളും പെരിങ്ങര പഞ്ചായത്തിലെ മേപ്രാൽ, കോമങ്കേരിച്ചിറ, വേങ്ങൽ, ആലംതുരുത്തി തുടങ്ങിയ പ്രദേശങ്ങളും നിരണം, കടപ്ര, കുറ്റൂർ, നെടുമ്പ്രം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളുമാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. കനത്തമഴ മുന്നറിയിപ്പ് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. നദികളിലും പാടശേഖരങ്ങളിലും ഇടത്തോടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. ചില പ്രദേശങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം നിലച്ചു.

പെരിങ്ങര – ചാത്തങ്കരി, പെരിങ്ങര -കാരയ്‌ക്കൽ എന്നീ റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. രണ്ട് മാസത്തിനിടെ മൂന്നാമത്തെ വെള്ളപ്പൊക്കമാണിത്. നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തിരുവല്ല താലൂക്കിലാകമാനം ജാഗ്രതാ നിർദ്ദേശം നൽകി. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം. വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. അടിയന്തര സഹായത്തിന് താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ഫോൺ : 0469 2601303.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...