പത്തനംതിട്ട : പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. ആറന്മുള സത്ര കടവില്‍ നാലടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്. ജില്ലയുടെ മലയോര പ്രദേശങ്ങളിലും മഴ തുടരുന്നതും ഡാമുകളില്‍ നിന്ന് ജലം ഒഴുക്കിയതിന്‍റെ അളവും ആണ് പമ്പാ നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ചെങ്ങന്നൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കും. ആറന്മുള ചെങ്ങന്നൂര്‍ റോഡില്‍ നിലവില്‍ ഗതാഗത തടസ്സമില്ല. ആറന്മുള വള്ള സദ്യ നടന്നു കൊണ്ടിരിക്കുന്നതിനാല്‍ വലിയ ഭക്ത ജനനിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രളയത്തിന്‍റെ സാധ്യത ഭീഷണി ആകുന്നത്. ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
അതേസമയം റാന്നി പെരുനാട് അരിയാഞ്ഞിലി മണല്‍ റോഡില്‍ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടന്‍പാറയില്‍നിന്ന്നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.