പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു;പ്രളയ ഭീഷണിയില്‍ പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നു. ആറന്മുള സത്ര കടവില്‍ നാലടിയോളം  വെള്ളം ഉയര്‍ന്നിട്ടുണ്ട്.   ജില്ലയുടെ മലയോര  പ്രദേശങ്ങളിലും  മഴ തുടരുന്നതും ഡാമുകളില്‍ നിന്ന് ജലം ഒഴുക്കിയതിന്‍റെ അളവും ആണ് പമ്പാ നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണം.    ചെങ്ങന്നൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടാന്‍ ഇടയാക്കും. ആറന്മുള ചെങ്ങന്നൂര്‍ റോഡില്‍ നിലവില്‍  ഗതാഗത തടസ്സമില്ല.  ആറന്മുള വള്ള സദ്യ നടന്നു കൊണ്ടിരിക്കുന്നതിനാല്‍   വലിയ ഭക്ത ജനനിരക്കാണ്  ഇവിടെ അനുഭവപ്പെടുന്നത്.  ഈ സാഹചര്യത്തിലാണ് പ്രളയത്തിന്‍റെ സാധ്യത ഭീഷണി ആകുന്നത്. ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.

അതേസമയം റാന്നി പെരുനാട് അരിയാഞ്ഞിലി മണല്‍ റോഡില്‍ വെള്ളം കയറി. അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഉരുള്‍പൊട്ടല്‍ ഭീഷണി തുടരുന്ന സീതത്തോട് മുണ്ടന്‍പാറയില്‍നിന്ന്നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണ ദിവസം വയോധികനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ കാർ കണ്ടെത്തി

0
കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ...

ഓപ്പറേഷൻ തൂഫാൻ : മഞ്ചേരിയിൽ കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട

0
മലപ്പുറം: 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി...

തൃശൂരിൽ പുലിക്കളി മഹോത്സവത്തിന് ആവേശത്തുടക്കം

0
തൃശൂർ: തൃശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതി ഓണാഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന പുലിക്കളി...

മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരിനും ബി...

0
ഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ...