കോഴിക്കോട് : മുക്കത്തിനടുത്ത് നെല്ലിക്കാപ്പറമ്പിൽ വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ പോയ കാർ പോലീസ് പിടികൂടി. ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മലപ്പുറം കീഴുപറമ്പ് സ്വദേശി അബ്‌ദുസലാമിനെയാണ് കാർ സഹിതം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തിരുവോണ ദിവസം റേഷൻ വ്യാപരിയായ നെല്ലിക്കപറമ്പ് സ്വദേശി അഹമ്മദ് കുട്ടിയെ ഇടിച്ച് നിർത്താതെ പോയ കാർ രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് കണ്ടെത്തിയത്. അമ്പതോളം സിസിടിവി ക്യാമറകളാണ് കാർ കണ്ടെത്താനായി പോലീസ് പരിശോധിച്ചത്. അപകടത്തിൽ വലതു കാലിനു ഗുരുതരമായി പരിക്ക് പറ്റിയ അഹമ്മദ് കുട്ടി അരീക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































