കഠ്മണ്ഡു : തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി, മഹാകാളി നദികളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ബാഗ്‌മതി, ഗണ്ഡകി, കോസി പ്രവിശ്യകളിൽ വരും ദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. സഹായത്തിനായി നോർക്ക റൂട്സ് ഹെൽപ് ഡെസ്കിൽ റജിസ്റ്റർ ചെയ്ത 52 പേരിൽ 44 പേർ ഇന്ത്യയിൽ തിരിച്ചെത്തി. റോഡുകളും പാലങ്ങളും തകർന്ന പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും മൃതദേഹങ്ങൾ മാറ്റാനും തുണയായി ഡ്രോണുകൾ. നുവാക്കോട്ടിലെ ദുർഘടമായ പ്രദേശങ്ങളിൽനിന്ന് 7 മൃതദേഹങ്ങൾ ഡ്രോൺ ഉപയോഗിച്ചാണ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്. എഐ സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ വഴി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനും ഒന്നര ടണ്ണോളം ഭക്ഷണവും മരുന്നും എത്തിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]































