മലപ്പുറം: കഴിഞ്ഞ ദിവസം ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മുഹമ്മദ് ഷെമിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുട്ടിയുടെ പിതാവായ ഇസ്മായിലിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടക്കുകയാണ്. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോളാണ് അപകടം ഉണ്ടായത്.
അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായില്‍. കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ആണ് പിതാവും മക്കളും പുഴ കാണാന്‍ പോയത്. പുഴയിലേക്ക് മുഹമ്മദ് ഷെമില്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും ഒഴുക്കില്‍പ്പെട്ടു. ഇന്നലെ ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.